Latest News

അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കും: മന്ത്രി എ സി മൊയ്തീന്‍

അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം ലഭ്യമാക്കും: മന്ത്രി എ സി മൊയ്തീന്‍
X

തൃശൂര്‍: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഭൂമിയിലെ പട്ടയ വിതരണ നടപടികള്‍ വേഗത്തിലാക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയ ലഭ്യത ഉറപ്പാക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലും വകുപ്പ് തലത്തിലും പരിഗണനയിലുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത്, നഗരസഭ, കലക്ട്രേറ്റ് എന്നിവിടങ്ങളില്‍ പരിഗണനയിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമായ ഭൂമിയിലെ പട്ടയ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ അടിയന്തരമായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കി സമയബന്ധിതമായി പട്ടയം നല്‍കാനുമാണ് നിര്‍ദ്ദേശം.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്, പഞ്ചായത്ത് നഗരകാര്യ ഡയറക്ടര രേണു രാജ് ,

പഞ്ചായത്ത് ഡയറക്ടര്‍ ജയശ്രീ, ജില്ലയിലെ തഹസീല്‍ദാര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it