Latest News

കുടുംബവഴക്ക്: മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു

കുടുംബവഴക്ക്: മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ടു
X

ചെര്‍പ്പുളശ്ശേരി: കുടുംബ വഴക്കിനിടയില്‍ മകന്റെ അടിയേറ്റ് തലക്ക് ഗുരുതരമായ പരിക്കേറ്റ പിതാവ് കൊല്ലപ്പെട്ടു. നെല്ലായ പള്ളിപ്പടിയില്‍ കാരംക്കോട്ട് വീട്ടില്‍ പരേതനായ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഹാജി (ബാപ്പുട്ടി ഹാജി 68) ആണ് മരണപ്പെട്ടത്. ഇളയ മകന്‍ അഫ്‌സലുമായുണ്ടായ വഴക്കിനിടയിലാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഹാജിയെ ആദ്യംചെര്‍പ്പുള്ളശ്ശേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊവിഡ് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടപ്പടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

കുടുംബവഴക്കാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത അഫ്‌സലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് പോലിസ് അറിയിച്ചു.

വിദേശത്തായിരുന്ന അഫ്‌സല്‍ കൊവിഡ് ലോക്ക് ഡൗണിന്റെ സമയത്താണ് നാട്ടിലെത്തിയത്.തുടര്‍ന്ന് വിവാഹവും നടന്നത്.

ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി എന്‍ മുരളിധരന്‍, സിഐ പി എം ഗോപകുമാര്‍, എസ് ഐമാരായ റോയ്, ബാബുരാജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡ്വാഗ് സ്‌ക്വാഡ് സ്ഥലം സ്ഥലത്തെത്തി തെളിവെടുത്തു.

മറ്റുമക്കള്‍: മൊയ്തിന്‍ കുട്ടി (അല്‍ ഐന്‍) സക്കീര്‍ (സൗദി), ഫൈസല്‍ (ദുബായ്).

മരുമക്കള്‍: മിസ് രിയ്യ, ശബ്‌ന, ശഹ് നാസ്, റാഷിദ. ഭാര്യ: ഫാത്തിമ. മാതാവ്: ഫാത്തിമ.

Next Story

RELATED STORIES

Share it