Latest News

കേരളം ഭരിക്കുന്നത് പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സര്‍ക്കാര്‍: എ പി അനില്‍കുമാര്‍ എംഎല്‍എ

കേരളം ഭരിക്കുന്നത് പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സര്‍ക്കാര്‍: എ പി അനില്‍കുമാര്‍ എംഎല്‍എ
X

തേഞ്ഞിപ്പലം: കേരളത്തില്‍ ഇപ്പോള്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് പിന്‍വാതില്‍ നിയമനങ്ങളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച സര്‍ക്കാരാണെന്നും എ പി അനില്‍കുമാര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പാര്‍ട്ടി തൊഴില്‍ മേളക്കെതിരെ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎസ്‌സി നിയമനങ്ങളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ഊണും ഉറക്കവുമൊഴിച്ച് കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

ഇടതുപക്ഷം അധികാരത്തിലിരിക്കുമ്പോഴെല്ലാം സര്‍വ്വകലാശാലകളെ പാര്‍ട്ടിയുടെ പോഷക സംഘടനയെപ്പോലെയാക്കി, അക്കാദമിക നിലവാരവും, ഗവേഷണ അന്തരീക്ഷവും തകര്‍ക്കുന്ന രീതിയിലാണ് മുന്നോട്ട് പോവുന്നത്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അധികാരത്തിന്റെ അപ്രമാധിത്യം ഉപയോഗപ്പെടുത്തി പിഎസ്‌സിയെ നോക്കുകുത്തിയാക്കി, മെറിറ്റും, സംവരണവും അട്ടിമറിച്ച് പാര്‍ട്ടി ഗുണ്ടകളെയും നേതാക്കന്‍മാരുടെ ബന്ധുക്കളെയും,മക്കളെയും, പിന്‍വാതില്‍ വഴി തിരുകി കയറ്റാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ വരും നാളുകളില്‍ ശക്തമായ ജനകീയ ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുമെന്നും അതിന്റെ മുന്‍നിരയില്‍ കോണ്‍ഗ്രസ്സും യുഡിഎഫും ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

യൂനിവേഴ്‌സിറ്റി ബസ്‌റ്റോപ്പ് പരിസരത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് പ്രധാന കവാടത്തില്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പോലിസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ചുമായെത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ഭാരവാഹികളായ പി കെ നൗഫല്‍ ബാബു, എ എം രോഹിത്, യു കെ അഭിലാഷ്, ഇ പി രാജീവ്, പി നിധീഷ്, സന്ദീപ് പാണപ്പുഴ, ജസീര്‍ മുണ്ടറോട്ട്,ഷഹനാസ് പാലക്കല്‍, ആര്‍ ഷഹിന്‍, വി പി ദുല്‍ഖിഫില്‍, ജില്ലാ ഭാരവാഹികളായ സുനില്‍ പോരൂര്‍, സൈഫുദ്ദീന്‍ കണ്ണനാരി, അഷ്‌റഫ് കുഴിമണ്ണ, നിയോജകമണ്ഡലം പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it