Latest News

വാനില്‍ ഒളിപ്പിച്ചു കടത്തിയ ആറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

വാനില്‍ ഒളിപ്പിച്ചു കടത്തിയ ആറ് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
X

മലപ്പുറം: മഞ്ചേരിയിലെ സ്‌കൂളുകളും കോളജുകളും, ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിതരണത്തിനായി കൊണ്ടുവന്ന ആറ് കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി പൂഴിക്കുത്ത് അബ്ദുള്‍ ലത്തീഫ് (46), മഞ്ചേരി പുല്‍പ്പറ്റ വലിയകാവ് മുസ്തഫ (42)എന്ന കുഞ്ഞമണി, നറുകര ഉച്ചപ്പള്ളി മൊയ്തീന്‍കുട്ടി (47) എന്നിവരെയാണ് മേലാറ്റൂര്‍ റയില്‍വേ ഗേറ്റിനു സമീപം വച്ച് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മേലാറ്റൂര്‍ പോലിസും ചേര്‍ന്ന് പിടികൂടിയത്.

മേലാറ്റൂര്‍ സി ഐ കെ റഫീഖ്, എസ്‌ഐ കെ സി മത്തായി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഒമ്‌നി വാനും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാനില്‍ രഹസ്യ അറ നിര്‍മ്മിച്ച് അതി വിദഗ്ധമായാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായവര്‍. ഈ സംഘത്തില്‍പെട്ട 3 പേരെ 2 ദിവസം മുന്‍പ് അഞ്ച് കിലോഗ്രാം കഞ്ചാവുമായി കൊണ്ടോട്ടിയില്‍ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും മറ്റുള്ള കഞ്ചാവ് വില്പനക്കാരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. പിടിയിലായ ലത്തീഫിന് ആന്ധ്രയിലെ വിശാഖ പട്ടണത്തും കോഴിക്കോട് കസബ പോലിസ് സ്‌റ്റേഷന്‍ ,കോഴിക്കോട് എക്‌സൈസ് എന്നിവിടങ്ങളില്‍ കഞ്ചാവ് കേസുകള്‍ ഉണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലയിലെ ചെറുതും വലുതുമായ നിരവധി ലഹരി കടത്തു സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ ഇതുവരെ 50 കിലോ കഞ്ചാവും 12 ഓളം പ്രതികളേയുമാണ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും ജില്ലാ പോലിസും ചേര്‍ന്ന് പിടികൂടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ മഞ്ചേരി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ആറ് പേരാണ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി പി ഷംസിന്റെ നേതൃത്വത്തില്‍ മേലാറ്റൂര്‍ ഇന്‍സ്പക്ടര്‍ കെ റഫീഖ്, എസ്‌ഐ കെ സി മത്തായി, ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ടി ശ്രീകുമാര്‍, പി സഞ്ജീവ്, എന്‍ ടി കൃഷ്ണ കുമാര്‍, എം മനോജ് കുമാര്‍ എന്നിവര്‍ക്ക് പുറമെ മേലാറ്റൂര്‍സ്‌റ്റേഷനിലെ എഎസ്‌ഐ അഷറഫ് അലി, സിപിഓമാരായ രജീഷ്,നിതിന്‍ ആന്റണി, ഷമീര്‍ ,ഷൈജു ,സിന്ധു, ഹോംഗാര്‍ഡ് ജോണ്‍, സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ പ്രഷോബ്, ഷാഫി,ബിജു, വൈശാഖ്, താഹിര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it