Latest News

ഫാര്‍മസിസ്റ്റ്കളോടുള്ള അവഗണന; എസ്‌കെപിഎഫ് പ്രതിഷേധിച്ചു

ഫാര്‍മസിസ്റ്റ്കളോടുള്ള അവഗണന; എസ്‌കെപിഎഫ് പ്രതിഷേധിച്ചു
X

ജിദ്ദ: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാന പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളായി ഉയര്‍ത്തിയപ്പോള്‍ രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായി നഴ്‌സുമാരെ മാത്രം നിയമിച്ച് ഫാര്‍മസിസ്റ്റുകളെ പൂര്‍ണമായും ഒഴിവാക്കിയതില്‍ സൗദി കേരള ഫാര്‍മസിസ്റ്റ് ഫോറം പ്രതിഷേധം അറിയിച്ചു.

ലോകത്തെമ്പാടും യോഗ്യരായ ഫാര്‍മസിസ്റ്റുകളിലൂടെ മാത്രം രോഗികള്‍ക്ക് മരുന്ന് വിതരണം നടക്കുമ്പോള്‍, കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ ഈ തലതിരിഞ്ഞ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും പൊതുജനങ്ങളള്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കാനും ഇടയായേക്കുമെന്ന് ഫാര്‍മസിസ്റ്റ് ഫോറം പ്രസിഡന്റ് ഹനീഫ പാറക്കല്ലില്‍ അഭിപ്രായപ്പെട്ടു.

സംസഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഴുപതിനായിരത്തിലധികം ഡിപ്ലോമ മുതല്‍ ഡിഗ്രി,പിജി,ഡോക്ടറേറ്റ് വരെ യോഗ്യത നേടിയ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടെന്നിരിക്കെ സര്‍ക്കാറാശുപത്രികളില്‍ ആവശ്യമായ ഫാര്‍മസിസ്റ്റ് തസ്തികകള്‍ സൃഷ്ടിക്കുന്നില്ലെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് 564 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിയപ്പോള്‍ ഫാര്‍മസിസ്റ്റുകള്‍ പാടെ അവഗണിക്കപ്പെട്ടത്. ഇപ്പോള്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രം കൊണ്ടുവന്ന നിര്‍ദേശങ്ങളെ പാടെ അട്ടിമറിച്ചുകൊണ്ട് മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നിയമനത്തില്‍ നേഴ്‌സുമാരെ മാത്രം ഉള്‍പ്പെടുത്തി മരുന്ന് വിതരണമടക്കം നടത്തുന്നത്തിനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതോടൊപ്പം കേന്ദ്ര നിയമങ്ങളെ ഒരു സംസ്ഥാന സര്‍ക്കാര്‍ തന്നെ ലംഘിക്കുക എന്നത് തീര്‍ത്തും വിരോധാഭാസമാണെന്ന് ഫോറം സെക്രട്ടറി ഡോ: അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു.

ഫോറം ട്രഷറര്‍ നസീഫ് ഉമര്‍, ഫോറം മക്ക കോഡിനേറ്റര്‍ ശിഹാബ്, ഡോ: ശബ്‌ന കോട്ട, അനു വര്‍ഗീസ് ഹാരിസ് മുണ്ടക്കല്‍ എന്നിവര്‍ പ്രതിഷേധ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന ഫാര്‍മസിസ്റ്റ് ഫോറം വാര്‍ഷിക സംഗമം 'ഫാര്‍മ ജോയ്‌സസ്' ജെ എന്‍ എച്ച് എംഡി മുഹമ്മദാലി വി പി ഉദ്ഘാടനം ചെയ്തു.

ഫാര്‍മസിസ്റ്റ്‌സ് ഫോറം പുറത്തിറക്കുന്ന 'ഇന്‍ഫോ ഡയറക്ടറി' അല്‍ അബീര്‍ വൈസ് ചെയര്‍മാന്‍ ഡോ: അഹമ്മദ് ആലുങ്ങല്‍ പ്രകാശാനം ചെയ്തു.

ഡോ: അഷ്‌റഫ് കെ എം (ബദര്‍ തമാം), കബീര്‍ കൊണ്ടോട്ടി (മീഡിയ ഫോറം), ഡോ: ഷബ്‌ന കോട്ട, ഇസ്മായില്‍ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ: അബൂബക്കര്‍ സിദ്ധീഖ് സ്വാഗതവും നസീഫ് ഉമര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it