- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോറിക്ഷകളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം

കോഴിക്കോട്: നഗരത്തിലെ സി.സി പെര്‍മിറ്റുളള ഓട്ടോറിക്ഷകളുടെ വിശദാംശങ്ങള്‍ വാഹന ഉടമകള്‍ district-kozhikode എന്ന വെബ്സൈറ്റിലെ city Auto Registration എന്ന ലിങ്ക് വഴി അപ്ലോഡ് ചെയ്യണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. സി.സി പെര്‍മിറ്റ്, ടാക്സ, ഫിറ്റ്നസ്, ഇന്‍ഷൂറന്‍സ് എന്നീ രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പാണ് അപ്ലോഡ് ചെയ്യേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. അവസാന തീയതി ഡിസംബര്‍ 25. യഥാസമയം വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാത്ത സി.സി പെര്‍മിറ്റുകള്‍ നിലനില്‍ക്കില്ലെന്നും ആര്‍ടിഒ അറിയിച്ചു.
എംപ്ലോയ്മെന്റ് സീനിയോറിറ്റി പുനഃസ്ഥാപിക്കാം
കോഴിക്കോട് റീജ്യണല്‍ പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ 1999 ജനുവരി ഒന്നു മുതല്‍2019 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി പുനഃസ്ഥാപിക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ക്കും (രജിസ്ട്രേഷന്‍ ഐഡന്റിററി കാര്‍ഡില്‍ പുതുക്കേണ്ട മാസം 11/1998 മുതല്‍ 12/2019 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍- പൊതുമേഖലാ -തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കററ് ലഭിക്കുകയും എന്നാല്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും നിശ്ചിത സമയ പരിധി കഴിഞ്ഞ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാകാതെ വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് മുഖേന ലഭിച്ച ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയ്‌നിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ട്ടമായവര്‍ക്കും മററുകാരണങ്ങളാല്‍ സീനിയോറിററി നഷ്ടപ്പെടുത്തി റീ-രജിസ്ററര്‍ ചെയ്തവര്‍ക്കും അവരുടെ തനത് സീനിയോറിററി നിലനിര്‍ത്തികൊണ്ട് ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് വിധേയമായി 2021 ഫെബ്രുവരി 28 വരെ ഓണ്‍ലൈനായും 2021 ജനുവരി ഒന്നു മുതല്‍ 2021 ഫെബ്രുവരി മാസത്തെ അവസാന പ്രവൃത്തി ദിവസം വരെ ഓഫീസില്‍ ഹാജരായും പ്രത്യേക പുതുക്കല്‍ നടത്താമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ആവശ്യപ്പെട്ടാല്‍ മാത്രമേ ദൂരെയുളളവര്‍ പ്രത്യേക പുതുക്കലിനായി ഓഫീസില്‍ ഹാജരാകേണ്ടതുളളൂ. എല്ലാവരും ഓണ്‍ലൈന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. ഫോണ്‍ :04952376179, വെബ്സൈറ്റ് : www.eemployment.kerala.gov.in
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















