Latest News

ചുഴലിക്കാറ്റ്: അഞ്ചു ജില്ലകളിൽ കെഎസ്ആർടിസി അവശ്യ സർവ്വീസുകൾ മാത്രം

ചുഴലിക്കാറ്റ്:  അഞ്ചു ജില്ലകളിൽ കെഎസ്ആർടിസി  അവശ്യ സർവ്വീസുകൾ മാത്രം
X

തിരുവനന്തപുരം: വെള്ളിയാഴ്ച കെഎസ്ആർടിസി 5 ജില്ലകളിൽ സർവ്വീസ് നടത്തുക അവശ്യ സർവ്വീസുകൾക്ക് മാത്രം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആർ.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ് മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Next Story

RELATED STORIES

Share it