Latest News

ഷഹീന്‍ബാഗ് ദാദിയെ അപമാനിച്ച കങ്കണയ്ക്ക് നോട്ടിസ്

ഷഹീന്‍ബാഗ് ദാദിയെ അപമാനിച്ച കങ്കണയ്ക്ക് നോട്ടിസ്
X

ന്യൂഡൽഹി: കര്‍ഷക സമരത്തെ പിന്തുണച്ച ബില്‍കിസ് ബാനുവിനെ അപമാനിച്ചതിന് ബോളിവുഡ് താരം കങ്കണ റണാവത്തിന് നോട്ടിസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് ആണ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു. കര്‍ഷക സമരം പോലൊരു പ്രക്ഷോഭം ആളുകളെ വാടകക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ല. കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it