Latest News

കെഎസ്എഫ്ഇ റെയ്ഡിന് പിന്നിൽ രമണ്‍ ശ്രീവാസ്തവയെന്ന് സൂചന; ശ്രീവാസ്തവ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഉപദേഷ്ടാവ്

കെഎസ്എഫ്ഇ റെയ്ഡിന് പിന്നിൽ രമണ്‍ ശ്രീവാസ്തവയെന്ന് സൂചന; ശ്രീവാസ്തവ    മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഉപദേഷ്ടാവ്
X

തിരുവനന്തപുരം: കെഎസ്എഫ്ഇ വിജിലൻസ് റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയാണെന്ന് സൂചന. രമൺ ശ്രീവാസ്തവ സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ സുരക്ഷ ഉപദേഷ്ടാവ് കൂടിയായിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് വിജിലൻസ് റെയ്ഡ് നടന്നതെന്ന് ആനത്തലവട്ടം ഉൾപ്പെടെ ആരോപിച്ചിരുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഉപദേഷ്ടാവാണ് രമണ്‍ ശ്രീവാസ്തവ.

സ്വകാര്യസ്ഥാപനത്തിൽ ജോലിയുള്ളപ്പോഴാണോ രമൺ ശ്രീവാസ്തവ സർക്കാർ ഉപദേഷ്ടാവായിരിക്കുന്നതെന്ന് പരിശോധിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലെ നിയമ പ്രശ്നങ്ങളും പരിശോധിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ പറഞ്ഞു.

ഓപ്പറേഷൻ ബചത് എന്ന ഹിന്ദി പേര് കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്ഡിന് നൽകിയതിലും സംശയമുയരുന്നുണ്ട്. സമ്പാദ്യം എന്നാണ് ബചത്തിന്‍റെ അർത്ഥം. അതേസമയം വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ അവധി വെട്ടിച്ചുരുക്കി ഡിസംബർ മൂന്നിന് മടങ്ങിയെത്തും.

കെ.എസ്.എഫ്.ഇയിൽ വിജിലൻസ് റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷമാണ് എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിട്ടുണ്ട്. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് കൈമാറിയ കത്തിലാണ് നേരത്തെ രഹസ്യ പരിശോധന നടന്നുവെന്ന പരാമര്‍ശമുള്ളത്. നവംബർ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയിൽ 5 ക്രമക്കേടുകൾ ബോധ്യപ്പെട്ടതായും കത്തിൽ പരാമർശമുണ്ട്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് വേണ്ടി കെഎസ്എഫ്ഇയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഭരണപക്ഷത്തു നിന്നും ആരോപണം ഉയർന്നു കഴിഞ്ഞു.

Next Story

RELATED STORIES

Share it