Latest News

'കൊവിഡ് 19'ന്റെ വ്യാപനം ലോകത്ത് വൻ മാറ്റങ്ങൾക്ക് കാരണമായി

കൊവിഡ് 19ന്റെ വ്യാപനം ലോകത്ത് വൻ മാറ്റങ്ങൾക്ക് കാരണമായി
X

ജിദ്ദ: കൊവിഡ് 19 വൈറസ് ലോക ജനതയെ കീഴടക്കിയത് ഭൂമിയിൽ വൻ മാറ്റങ്ങൾക്ക് കാരണമായെന്ന് ഓർഗനൈസേഷൻ ഫോർ റീജിണൽ യൂണിറ്റി ആൻഡ് മ്യൂച്ചൽ അമിറ്റി (ഒരുമ) യോഗം വിലയിരുത്തി. 'കോവിഡ് 19 ഒരാണ്ട് പിന്നിടുമ്പോൾ' എന്ന പേരിൽ കൊണ്ടോട്ടി സെന്റർ ജിദ്ദയും ഒരുമയും സംയുക്‌തമായി സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ ദിവസമാണ് ജിദ്ദയിൽ നടന്നത്.

'കൊറോണയും പൊതുജന ആരോഗ്യവും' എന്ന വിഷയത്തിൽ ഡോ അഹമ്മദ് ആലുങ്ങലും, 'കൊവിഡ് വരുത്തിയ ജീവിത മാറ്റങ്ങൾ' എന്ന വിഷയത്തിൽ കബീർ കൊണ്ടോട്ടിയും വിശകലനം നടത്തി.

പരിപാടിയിൽ കൊറോണക്ക് ശേഷം ലോകത്ത് സാമൂഹ്യ വ്യവസ്ഥിയിൽ വന്ന മാറ്റങ്ങൾ സമഗ്രമായി വിലയിരുത്തി. ആരോഗ്യം, പുതിയ ലോക ക്രമം, തൊഴിൽ, സാമ്പത്തികം, ഭക്ഷണം, വിദ്യാഭ്യാസം, ഏവിയേഷൻ, വിനോദം, ഇൻഫോർമേഷൻ ടെക്നോളജി ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ഓൺലൈൻ വ്യാപാരം, ഇന്റർ നെറ്റ്, പ്രകൃതി എന്നീ മേഖലകളിൽ സംഭവിച്ച ഗുണകരവും ദോഷകരവുമായ വൻ മാറ്റങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ഇന്ന് വിവിധ രാജ്യങ്ങളിൽ വസിക്കുന്ന 700 കോടി 80 ലക്ഷം മനുഷ്യർക്കും വാക്‌സിൻ നൽകി പൂർത്തീകരിക്കാൻ വർഷങ്ങൾ വേണ്ടി വരും. അതിനാൽ ജാഗ്രത കൈവെടിയുന്നത് സ്വന്തത്തോട് തന്നെയുള്ള വെല്ലുവിളി യാണെന്നും യോഗം വിലയിരുത്തി.

അബ്ദുൽ മജീദ് നഹ, സാദിഖലി തുവ്വുർ, ഹിഫ്‌സു റഹ്മാൻ, റാഫി ഭീമാപള്ളി, എന്നിവർ ആശംസകൾ നേർന്നു.

ഹസ്സൻ കൊണ്ടോട്ടി, മൊയ്‌ദീൻ ഹാജി, കെ എൻ എ ലത്തീഫ്, കെ കെ മുഹമ്മദ് , ഉസ്മാൻ കോയ, ഷഫീഖ് കൊണ്ടോട്ടി, മുസ്താഖ് മധുവായി, ബഷീർ മേവ, കുട്ടി ഹസ്സൻ, എന്നിവർ വിവിധ പ്രദേശിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

സലിം മധുവായി അധ്യക്ഷത വഹിച്ച പരിപാടിയിൽ പി സി അബു ഖിറാഅത്ത് നടത്തി. കെ കെ ഫൈറൂസ് സ്വാഗതവും എ ടി ബാവ തങ്ങൾ നന്ദിയും പറഞ്ഞു.

റഹ്മത്തലി എരഞ്ഞിക്കൽ, ഗഫൂർ ചുണ്ടക്കാടൻ, കുഞ്ഞു കടവണ്ടി, റഫീഖ് മങ്കായി, അഷ്‌റഫ് കോട്ടേ ൽസ്, കബീർ നീറാട് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it