Latest News

മെഡിക്കൽ എൻആർഐ ക്വോട്ട: സംസ്ഥാനത്തിന് പുറത്തുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകണമെന്ന്

മെഡിക്കൽ എൻആർഐ ക്വോട്ട: സംസ്ഥാനത്തിന് പുറത്തുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകണമെന്ന്
X

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ എ​ൻ.​ആ​ർ.​ഐ സീ​റ്റു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മെ​ഡി​ക്ക​ൽ മാ​നേ​ജ്​​മെൻറ്​ അ​സോ​സി​യേ​ഷ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ ക​ത്ത്​ ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച്​ സെ​പ്​​റ്റം​ബ​ർ 11ലെ ​സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ൻ.​ആ​ർ.​ഐ ക്വോ​ട്ട​യി​ൽ ജ​ന​ന​സ്​​ഥ​ലം പ​രി​ഗ​ണി​ക്കാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ അ​സോ​സി​യേ​ഷ​ന്റെ ആ​വ​ശ്യം. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്​ എ​ൻ.​ആ​ർ.​ ഐ ക്വോ​ട്ട​യി​ൽ അ​പേ​ക്ഷി​ക്കാ​നാ​കു​ന്ന​ത്.

അ​പേ​ക്ഷ​ക​രി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ എ​ൻ.​ആ​ർ.​ ഐ സീ​റ്റു​ക​ൾ സ്​​പോ​ട്ട്​ അ​ലോ​ട്ട്​​മെൻറി​ൽ ജ​ന​റ​ൽ സീ​റ്റു​ക​ളാ​ക്കി മാ​റ്റു​ന്ന​താ​ണ്​ രീ​തി. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ൻ.​ആ​ർ.​െ​എ സീ​റ്റു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ൾ ജ​ന​റ​ൽ സീ​റ്റു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്​ ത​ട​യാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ മാ​നേ​ജ്​​മെൻറ്​ അ​സോ​സി​യേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തും അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ച​തും.

Next Story

RELATED STORIES

Share it