മത വര്‍ഗീയത വളര്‍ത്താനുള്ള സിപിഎം ക്രിമിനല്‍ നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പരാതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനായി മത വര്‍ഗീയത വളര്‍ത്താനുള്ള സിപിഎം ക്രിമിനല്‍ നീക്കത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പരാതി നല്‍കി.
വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ഭീതിയും ഛിദ്രതയും വെറുപ്പും സൃഷ്ടിക്കാനും അതുവഴി സാമുദായികവും വര്‍ഗീയവുമായ കലാപം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍,കാര്‍ട്ടൂണിസ്റ്റ് ഏലിയാസ് ജോണ്‍ ,ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ്, പ്രിന്‍റര്‍ ആന്‍ഡ് പബ്ലിഷര്‍ കെ ജെ തോമസ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ദേശാഭിമാനി ദിനപത്രത്തില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെതിരേയാണ് വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തുവന്നത്. പരമ്പരാഗത മുസ് ലിം വേഷവിധാനത്തോടെ ഒരാള്‍ എ കെ 47 പിടിച്ചിരിക്കുന്നതും അയാളെ എം എം ഹസന്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. എ കെ 47 പിടിച്ചള്‍ക്കു നേരെ വെല്‍ഫെയര്‍പാര്‍ട്ടി എന്നും എഴുതിയിട്ടുണ്ട്.
സിപിഎമ്മിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT