Latest News

കൊവിഡ് രോഗികളും സമ്പർക്ക പട്ടികയിലുള്ളവരും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പ്രയോജനപ്പെടുത്തണം - കലക്ടർ

കൊവിഡ് രോഗികളും സമ്പർക്ക പട്ടികയിലുള്ളവരും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പ്രയോജനപ്പെടുത്തണം - കലക്ടർ
X

തൃശൂർ: കൊവിഡ് രോഗികളും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും വോട്ടവകാശം വിനിയോഗിക്കുന്നതിന് സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ എസ് ഷാനവാസ് അഭ്യർത്ഥിച്ചു.

സ്പെഷ്യൽ ബാലറ്റിന് അർഹതയുള്ളവർ അവരവരുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് വാർഡ്/ഡിവിഷൻ, വോട്ടർ പട്ടികയിലെ പാർട്ട് നമ്പർ, സീരിയൽ നമ്പർ എന്നിവ അറിഞ്ഞു വയ്ക്കണം. തിരഞ്ഞെടുപ്പ് വിഭാഗത്തിൽ നിന്നും ബന്ധപ്പെടുമ്പോൾ ഈ വിവരങ്ങൾ കൃത്യമായി നൽകാൻ ശ്രദ്ധിക്കണമെന്നും കലക്ടർ അഭ്യർത്ഥിച്ചു.

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കും.

Next Story

RELATED STORIES

Share it