കെഎംസിസി നേതാവ് മുനീർ വടക്കുമ്പാട് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ : കെഎംസിസി നേതാവും ജിദ്ദ കെ എം സി സി കടലൂണ്ടി പഞ്ചായത്ത് പ്രസിഡണ്ടുമായ മുനീർ വടക്കുമ്പാട് (49) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി സുഹൃത്തിന്റെ റൂമിൽ താമസിച്ച മുനീർ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു.ബുധനാഴ്ച്ച രാവിലെ സുഹൃത്തുക്കൾ ജോലിക്ക് പോയ ശേഷം ഉച്ചയായിട്ടും ജോലിക്കെത്താത്ത മുനീറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുക്കാതെയായതിനെ തുടർന്ന് അന്വേഷിച്ച് സുഹൃത്തിന്റെ റൂമിലെത്തിയ മറ്റു സുഹൃത്തുക്കളാണ് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ച് വർഷമായി ജിദ്ദയിലും റിയാദിലുമായി ജോലി നോക്കിയിരുന്ന മുനീർ നാട്ടിൽ മുസ്ലിംലീഗിന്റെയും സഊദിയിൽ കെഎംസിസിയുടെയും വളരെ സജീവ പ്രവർത്തകനായിരുന്നു. മുൻ ബേപ്പൂർ മണ്ഡലം എം എസ് എഫ് ജനറൽ സിക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിംലീഗ് മുൻ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുൻ ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്ന മുനീർ ജിദ്ദയിലും കെഎംസിസി പ്രവർത്തനത്തിൽ സജീവ സാന്നിധ്യമായിരുന്നു. കൊടക്കാട്ടകത്ത് മുഹമ്മദുണ്ണിയാണ് പിതാവ്.
ബീഫാത്തിമയാണ് മാതാവ്. ബുഷ്‌റ ഭാര്യയാണ്. നിമിയ ശെറിൻ, നെഷ്മിയ, അഹ്ബാൻ മുനീർ, എന്നിവർ മക്കളാണ്. മയ്യത്ത് നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെഎംസിസി വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട് , ബേപ്പൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി എന്നിവർ രംഗത്തുണ്ട്. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മുനീറിന്റെ നിര്യാണത്തിൽ കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട്, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര . കോഴിക്കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് ലത്തീഫ് കളരാന്തിരി , ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ മണ്ണൂർ, ബേപ്പൂർ മണ്ഡലം ഗ്ലോബൽ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല , ട്രഷറർ നാസർ മുല്ലക്കൽ, ജിദ്ദ ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കൊങ്ങയിൽ ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
RELATED STORIES
ഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഫ്ലാറ്റിലെ കൊലപാതകത്തിന് പിന്നില്‍ ലഹരിമരുന്ന് തര്‍ക്കം; ഇരുവരും...
17 Aug 2022 9:51 AM GMTഫ്ലാറ്റിലെ കൊലപാതകം: കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ...
17 Aug 2022 9:33 AM GMTസ്റ്റേഷനില്‍ എത്തിയ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അശ്ലീല...
17 Aug 2022 9:05 AM GMTബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗ കേസ്: കുറ്റവാളികളെ വിട്ടയച്ച...
17 Aug 2022 8:26 AM GMTടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMT