Latest News

സൗദിയിലെ ആദ്യ തൊഴിലാളി പാര്‍പിട സിറ്റി ജിദ്ദയില്‍ വരുന്നു

സൗദിയിലെ ആദ്യ തൊഴിലാളി പാര്‍പിട സിറ്റി ജിദ്ദയില്‍ വരുന്നു
X

ദമ്മാം: സൗദിയില്‍ തൊഴിലാളികള്‍ക്കുമാത്രമായി പാര്‍പിട സിറ്റി വരുന്നു. ജിദ്ദയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന തൊഴിലാളി പാര്‍പിട സിറ്റിക്ക് നാളെ ജിദ്ദ നഗരസഭ നിക്ഷേപ കരാറില്‍ ഒപ്പു വെക്കും.

സൗദി മുനിസിപ്പല്‍ നഗര സഭ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് രാജ്യത്തെ തൊഴിലാളികളുടെ പ്രഥമ പാര്‍പിട സിറ്റി നിര്‍മ്മാണം നടക്കുക.

കൊവിഡ് പ്രതിരോധമുള്‍പ്പടെ എല്ലാ വിധ ആരോഗ്യ മാന ദണ്ഡങ്ങളും മറ്റു നിബന്ധനകള്‍ പാലിച്ചു കൊണ്ട് നിര്‍മിക്കുന്ന പാര്‍പിട കേന്ദ്രങ്ങള്‍ അന്താരാഷ്ര നിലവാരമുള്ളതും പാരിസ്ഥിതിക സൗഹൃദത്തിനണങ്ങുന്ന തരത്തിലുമാണ് നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ജിദ്ദ നഗരസഭ അറിയിച്ചു.

സ്വകാര്യ സംരഭകര്‍ക്ക് വന്‍ നിക്ഷേപ സാധ്യതയുള്ളതായിരിക്കും പദ്ദതിയെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it