Latest News

പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവുമായി സൈനിക കൂട്ടായ്മ

പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവുമായി സൈനിക കൂട്ടായ്മ
X

മലപ്പുറം: ലോക്ക് ഡൗണ്‍ മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകി മലപ്പുറം സൈനിക കൂട്ടായ്മ. ഇതുവരെ നുറു കണക്കിന് കുടുംബങ്ങള്‍ക്കാണ് അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീടുകളില്‍ എത്തിച്ച് നല്‍കിയത്.

അര്‍ഹതപ്പെട്ടവരെ തങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കണ്ടെത്തി അവരുടെ വീടുകളില്‍ സഹായം എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനുവേണ്ടി ഇപ്പോള്‍ നാട്ടില്‍ ലീവിലുള്ള സൈനികരും ഗ്രൂപ്പിലെ അംഗങ്ങളായ വിമുക്തഭടന്മാരും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് സോഷ്യല്‍ മീഡിയ വഴി പ്രോത്സാഹനവും സഹായവും നല്‍കി രാജ്യത്തിന്റെ വിവിധ ഭാഗത്തായി ഡ്യൂട്ടിയിലുള്ള സൈനികരും സജീവമാണ്.

എടവണ്ണ, കാരക്കുന്ന്, അലത്തൂര്‍പടി, എടവണ്ണപ്പാറ, കോഡൂര്‍, മമ്പാട്, മമ്പാട്ട്, ഭൂതാനം, പാതാര്‍, കവളപ്പാറ, ആലത്തിയൂര്‍, കോട്ടക്കല്‍, കക്കാട്, എ.ആര്‍ നഗര്‍, പരപ്പനങ്ങാടി, അരീക്കോട്, കൊളപ്പുറം തുടങ്ങിയ പല സ്ഥലങ്ങളിലും ഇതിനോടകം കിറ്റുകള്‍ എത്തിച്ച് നല്‍കി. തങ്ങളോട് സഹായം ആവശ്യപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ പോലും രഹസ്യമാക്കിയാണ് കൂട്ടയ്മയുടെ പ്രവര്‍ത്തനം. മേജര്‍ രഞ്ജിത്ത് മേനോന്‍, സുബേദാര്‍ മേജര്‍ സി. ബീരാന്‍കുട്ടി, സുബേദാര്‍ പി.പി ബിജു എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് സംഘമാണ് ഈ കാരുണ്യ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

Next Story

RELATED STORIES

Share it