- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂര്‍ക്കനാട് പഞ്ചായത്തിലെ 12 പേര്‍ നിരീക്ഷണത്തില്‍; മൂര്‍ക്കനാട് പാലത്തിലൂടെയുള്ള യാത്ര പൂര്‍ണമായും തടഞ്ഞു

പെരിന്തല്‍മണ്ണ: വിളയൂര്‍ കൂരാച്ചിപ്പടിയില്‍ യുവാവിന് കൊവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൂര്‍ക്കനാട് പഞ്ചായത്തിലെ 12 പേരെ വീട്ടുനിരീക്ഷണത്തിലാക്കി. ഈ പ്രദേശവുമായി അടുത്ത ബന്ധം പുലര്‍ത്തിയ മൂര്‍ക്കനാട്ടെ പതിനൊന്നും കൊളത്തൂരിലെ ഒരാളുമാണ് വീട്ടുനിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിതന്റെ മാതാവിന്റെ മരണാനന്തര ചടങ്ങില്‍ ഏറെ പേര്‍ പങ്കെടുത്തിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് പങ്കെടുത്തവരെയും വിളയൂര്‍ കൂരാച്ചിപ്പി ഭാഗങ്ങളിലേക്ക് ഈ അടുത്ത ദിവസങ്ങളില്‍ സ്ഥിരമായി ഓട്ടം പോയ വാഹനെ്രെഡവര്‍മാരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. വിളയൂര്‍ ഹോട്ട് സ്‌പോട്ട് ആയ സാഹചര്യത്തില്‍ മൂര്‍ക്കനാട് പാലത്തിലൂടെ ഇന്നലെ ഇരുവശത്തേക്കുമുള്ള കാല്‍നടയാത്രയും പൂര്‍ണമായും തടഞ്ഞിരുന്നു. വാഹനയാത്രക്ക് കഴിഞ്ഞ ദിവസം തന്നെ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
മൂര്‍ക്കനാട്, പുലാമന്തോള്‍ പഞ്ചായത്തിലുള്ളവര്‍ വിളയൂര്‍ കൂരാച്ചിപ്പടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. രണ്ട് നാടുകളെയും ബന്ധിപ്പിക്കുന്നത് കുന്തിപ്പുഴക്ക് കുറുകെയുള്ള പുലാമന്തോള്‍, വളപുരം, മൂര്‍ക്കനാട് എന്നിവിടങ്ങളിലെ പാലങ്ങളാണ്. അങ്ങോട്ടുമിങ്ങോട്ടുമായി സ്ഥിരമായി യാത്ര ചെയ്യുന്ന ഏറെപ്പേര്‍ ഈ ഭാഗങ്ങളിലുണ്ട്. ഇതാണ് മൂര്‍ക്കനാട്, പുലാമന്തോള്‍ പഞ്ചായത്ത് അധികൃതരെ ഏറെ ആശങ്കയിലാക്കുന്നത്. പുലാമന്തോളില്‍ ഇന്നലെ വ്യാപാരസ്ഥാപനങ്ങളിലെല്ലാം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു.
മാസ്‌ക്കും ഗ്ലൗസും ധരിക്കാത്ത വ്യാപാരസ്ഥാപനങ്ങളിലെ സെയില്‍സ്മാന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനായി ഇന്നുമുതല്‍ വ്യാപാരസ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടത്തും. പുലാമന്തോള്‍ പഞ്ചായത്തിന്റെ എല്ലാ സ്ഥലങ്ങളിലും മൈക്കിലൂടെയുള്ള ബോധവത്കരണ അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. പുലാമന്തോള്‍ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതര്‍ക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















