- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യ റേഷന്‍: ഫോണ്‍ കൈവശമില്ലെങ്കിലും സാങ്കേതിക തടസ്സമുണ്ടായാലും ഇ-പോസ് മെഷിനിലെ മാനുവല്‍ മോഡിലൂടെ റേഷന്‍ വിതരണം നടത്തണം

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യറേഷന്‍ കൈപ്പറ്റാനെത്തുന്ന റേഷന്‍ കാര്‍ഡുടമകള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ മറക്കുകയോ ഒ.ടി.പി. പരാജയപ്പെടുകയോ മൊബൈല്‍ ഫോണിന് മറ്റെന്തെങ്കിലും സാങ്കേതിക തടസ്സം നേരിടുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്കള്‍ക്കുള്ള റേഷന്‍ വിതരണം മുടക്കരുതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ ഇപോസ് മെഷിനിലെ മാനുവല്‍ മോഡിലൂടെ റേഷന്‍ വിതരണം നടത്തണം. എല്ലാ റേഷന്‍ ഉപഭോക്താക്കള്‍ക്കും ബുദ്ധിമുട്ടില്ലാതെ റേഷന്‍ വിഹിതം ലഭ്യമാക്കുന്നതിന് റേഷന്‍ കടയുടമകള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വിതരണത്തിന് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ കാര്‍ഡ് ഉടമ കൊണ്ടുവരണമെന്നാണ് നിര്‍ദേശം. മൊബൈല്‍ ഫോണില്‍ ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്ന മുറയ്ക്കാണ് റേഷന്‍ വിതരണം നടത്തുക. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ കാര്‍ഡുടമകള്‍ക്ക് ഒ.ടി.പി ലഭിക്കുന്നതിന് സാങ്കേതിക തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് മാനുവല്‍ മോഡിലൂടെയും റേഷന്‍ വിതരണം നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















