Latest News

ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുതിയ കൊവിഡ് ആശുപത്രി

ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുതിയ കൊവിഡ് ആശുപത്രി
X

ദുബയ്: പ്രവാസികള്‍ ഉള്‍പ്പെടെ യുഎഇയിലെ കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ ആശുപത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. നിലവിലെ ആഗോള ആരോഗ്യ പ്രതിസന്ധിക്കിടയിലും യുഎഇ കൂടുതല്‍ മുന്നോട്ടാണെന്ന് അധികൃതര്‍ അറിയിച്ചു.

നേതൃത്വത്തിന്റെ പിന്തുണ, വിവിധ സ്ഥാപനങ്ങള്‍ നടത്തിയ ശ്രമങ്ങള്‍, സമൂഹത്തിന്റെ പ്രതിബദ്ധത എന്നിവ വഴി ജനങ്ങളുടെ ആരോഗ്യസ്ഥിതി സുസ്ഥിരമാണ്. ദുബയ് സര്‍ക്കാരും മെഡിക്കല്‍ ജീവനക്കാരും മുന്‍നിര പ്രതിരോധ പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും അവരുടെ കടമ കൃത്യമായി നിര്‍വഹിക്കുന്നതുകൊണ്ടാണ് പ്രതിസന്ധി ഒഴിഞ്ഞുനില്‍ക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യവും സുരക്ഷയുമാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ദുബായിലെ എല്ലാവരുടെയും ക്ഷേമത്തിനായി സേവനങ്ങള്‍ നല്‍കുന്നതിന് തങ്ങള്‍ എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it