Latest News

ഇറാന്‍-അമേരിക്ക 'ആണവ നയതന്ത്രയുദ്ധം' തുടരുന്നു; ഇറാന്റെ ആണവപദ്ധതിയില്‍ പുതിയ നിബന്ധനകളുമായി അമേരിക്ക

ഇറാന്‍-അമേരിക്ക ആണവ നയതന്ത്രയുദ്ധം തുടരുന്നു; ഇറാന്റെ ആണവപദ്ധതിയില്‍ പുതിയ നിബന്ധനകളുമായി അമേരിക്ക
X

വാഷിങ്ടണ്‍: ഇറാന്റെ ആണവോര്‍ജ്ജ പദ്ധതിയില്‍ അടുത്ത അറുപത് ദിവസത്തേക്ക് അമേരിക്ക പുതിയ നാല് നിബന്ധനകള്‍ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു. ഇതുവഴി ഇറാന്റെ ആണവായുധ പദ്ധതി കൂടുതല്‍ ദുഷ്‌കരമാവുമെന്നാണ് വിലയിരുത്തല്‍.

''അമേരിക്ക, ഇറാന്റെ ആണവ പദ്ധതിയില്‍ അടുത്ത അറുപത് ദിവസത്തേക്ക് പുതിയ നാല് നിബന്ധനകള്‍കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചു. ടെഹാറാന്റെ ആണവപദ്ധതി അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ പുതിയ നിബന്ധനകളില്‍ ഏത് സമയത്തും മാറ്റം വരുത്താം. പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചതുപോലെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇറാനെ അനുവദിക്കുകയില്ല.'' യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ പുതിയ നിബന്ധനകള്‍ ഇറാന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ആണവ പദ്ധതിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഭരണകൂടം 2018ലാണ്, ഇറാനുമായുള്ള 2015 ലെ ആണവകരാര്‍ പിന്‍വലിച്ച് രാജ്യത്തിനു മുകളില്‍ ഉപരോധം പ്രഖ്യാപിച്ചത്. അരാക് ഹെവിവാട്ടര്‍ റിസര്‍ച്ച് റിയാക്ടര്‍, ബുഷെര്‍ ആണവപ്ലാന്റ്, തെഹ്‌റാന്‍ റിസര്‍ച്ച് റിയാക്ടര്‍ തുടങ്ങിയ പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ ആണവ നിരായുധീകരണ കരാറിന്റെ നിബന്ധനകള്‍ക്കനുസരിച്ച് നിയന്ത്രിക്കാന്‍ പുതിയ നീക്കം അമേരിക്കയെ സഹായിക്കും.

ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് അമേരിക്ക ഉപരോധവും ആണവ-മിസൈല്‍ പരീക്ഷണങ്ങളിലുള്ള നിരോധനവും കൊണ്ടുവന്നത്. അത് വീണ്ടും കടുപ്പിക്കുകയാണ് പുതിയ നീക്കത്തിലൂടെ ട്രംപ് ഭരണകൂടം.

''ലഭ്യമായ എല്ലാ നയതന്ത്ര-സാമ്പത്തിക കഴിവുകളും ഉപയോഗിച്ച് ഇറാന്റെ ആയുധവല്‍ക്കരണ പദ്ധതിക്ക് അമേരിക്ക തടയിടും. ഇറാന്റെ ആണവപദ്ധതിയിലുണ്ടാവുന്ന എല്ലാ വികാസവും രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.'' -ഇതുസംബന്ധിച്ച് അമേരിക്ക പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.




Next Story

RELATED STORIES

Share it