- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇത് പ്രതിസന്ധിയുടെ കാലം; ജനങ്ങള്‍ ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍

മലപ്പുറം: കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ പൊതുസമൂഹം ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. വൈറസിന്റെ സമൂഹവ്യാപനം തടയാന്‍ ജില്ലയില്‍ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാനുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരുമായും സെക്രട്ടറിമാരുമായും നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.
ആളുകള്‍ കൂട്ടം കൂടുന്നത് കര്‍ശനമായി തടയുന്നതിലൂടെ മാത്രമെ ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാനാവൂ. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും മറ്റു വകുപ്പുകളും സംയുക്തമായി നടത്തിവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലൂടെ പൂര്‍ണതയിലെത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു ലോക രാജ്യങ്ങളിലുമില്ലാത്ത സമഗ്രമായ പ്രാദേശിക ഭരണസംവിധാനമാണ് രാജ്യത്തുള്ളത്. ജനങ്ങളുമായി ഏറ്റവും കൂടുകല്‍ അടുത്തിടപഴകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരും വാര്‍ഡ് അംഗങ്ങളും ഉദ്യോഗസ്ഥരും ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















