Latest News

കൊവിഡ് 19: മഹാരാഷ്ട്രയില്‍ 2 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 124

കൊവിഡ് 19: മഹാരാഷ്ട്രയില്‍ 2 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 124
X

മുംബൈ: ഇന്ന് പുതിയ രണ്ട് പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 124ആയി. താനെയിലും മുംബൈയിലുമാണ് പുതുതായി രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

നേരത്തെ മാര്‍ച്ച് 31 വരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നിര്‍ദേശമനുസരിച്ച് ലോക്ഡൗണ്‍ 21 ദിവസത്തേക്കുകൂടി നീട്ടി.

അവശ്യസാധനങ്ങളായ പച്ചക്കറി, പലചരക്ക്, ബേക്കറി തുടങ്ങിയവയെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കച്ചവടക്കാരോട് വീടുകളില്‍ എത്തിച്ചു നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

ഏപ്രില്‍ 1 മുതല്‍ പത്രം അച്ചടിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പത്രങ്ങളും അച്ചടി നിര്‍ത്തിയിരിക്കുകയായിരുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തിതുവരെ 649 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. അതില്‍ 593 പേര്‍ക്ക് ഇപ്പോള്‍ രോഗമുണ്ട്.




Next Story

RELATED STORIES

Share it