Latest News

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇനി കൊവിഡ് 19 ചികില്‍സ മാത്രം: മറ്റ് ഒ.പികള്‍ പ്രവര്‍ത്തിക്കില്ല

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇനി കൊവിഡ് 19 ചികില്‍സ മാത്രം: മറ്റ് ഒ.പികള്‍ പ്രവര്‍ത്തിക്കില്ല
X

മാനന്തവാടി: ജില്ലാ ആശുപത്രി കൊവിഡ് 19 ചികിത്സയ്ക്ക് വേണ്ടി മാറ്റിവെച്ച സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ക്കുള്ള ഒ പി നിര്‍ത്തലാക്കി. പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ബത്തേരി, വൈത്തിരി താലൂക്ക് ആശുപത്രികളിലും മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രസവത്തിനും മറ്റും അതുവരെ പരിശോധിച്ച ഡോക്ടറെ ലഭ്യമാകണം എന്നില്ല. ജില്ലയിലെ മേല്‍പ്പറഞ്ഞ നാല് ആശുപത്രികളിലും ഏത് ഡോക്ടറെയും സമീപിക്കാവുന്നതാണ്. ശിശുരോഗ വിഭാഗം കല്‍പ്പറ്റ ജനറല്‍ ആശുപത്രി, വൈത്തിരി ബത്തേരി താലൂക്ക് ആശുപത്രികള്‍, പനമരം സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ്.

സര്‍ജറി മറ്റ് കാഷ്വാലിറ്റി സേവനങ്ങള്‍ കല്പറ്റ, ബത്തേരി ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനാവശ്യമായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും വിവിധ ആശുപത്രികളിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ജീവനക്കാരെ എത്തിക്കുന്നതിന് വാഹനസൗകര്യം ഒരുക്കുന്നതിന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് രോഗികള്‍ക്ക് ചില അസൗകര്യങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. അത് പരിഹരിക്കുന്നതിന് പരമാവധി സൗകര്യങ്ങള്‍ ഒരുക്കണമെന്ന് വിവിധ ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജനങ്ങളും പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ രേണുക അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it