Latest News

നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍ കണ്ടെത്തിയ സംഭവം; പ്രതി മാതാവെന്ന് പോലിസ്

നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍ കണ്ടെത്തിയ സംഭവം; പ്രതി മാതാവെന്ന് പോലിസ്
X

മലപ്പുറം: കന്‍മനം ചിനക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി മാതാവെന്ന് പോലിസ്. ഭര്‍ത്താവ് അറിയാതെ പ്രസവിച്ച യുവതി കുഞ്ഞിനെ അലമാരയില്‍ സൂക്ഷിക്കുകയും പിന്നീട് കത്തിക്കുകയുമായിരുന്നു. യുവതിയുടെ അറസ്റ്റ് കല്‍പ്പകഞ്ചേരി പോലിസ് ഉടന്‍ രേഖപ്പെടുത്തും. ഭര്‍ത്താവിന്റെ സംശയമാണ് യുവതിയെ പ്രസവം മറച്ചുവയ്ക്കാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് യുവതി പ്രസവിച്ചത്. പിന്നീട് ബെഡ് ഷീറ്റ് കൊണ്ട് കുട്ടിയുടെ വായ മൂടിക്കെട്ടി അലമാരയില്‍ സൂക്ഷിച്ചു. പിന്നീട് വീട്ടില്‍ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് കത്തിച്ചെങ്കിലും മഴ പെയ്തതിനാല്‍ പൂര്‍ണമായി കത്തിയില്ല. തുടര്‍ന്ന് നായകള്‍ കടിച്ചുകീറിയതോടെയാണ് നാടിനെ നടുക്കിയ കുറ്റകൃത്യം പുറംലോകമറിഞ്ഞത്. യുവതിയുടെ മൂത്ത കുട്ടികളുടെ പ്രസവത്തില്‍ ഭര്‍ത്താവിന് സംശയമുണ്ടായതിനാലാണ് ഈ പ്രസവം മറച്ചുവയ്ക്കലിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്.

Next Story

RELATED STORIES

Share it