Latest News

20 പോലിസ് ജില്ലകള്‍ക്കും പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു

20 പോലിസ് ജില്ലകള്‍ക്കും പുതിയ വെബ്‌സൈറ്റ് നിലവില്‍ വന്നു
X

തിരുവനന്തപുരം: സംസ്ഥാനത്തെ 20 പോലിസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്‌സൈറ്റുകള്‍ നിലവില്‍ വന്നു. സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തയ്യാറാക്കിയ വെബ്‌സൈറ്റുകള്‍ സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു. നിലവിലെ ജില്ലാതല വെബ് സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണമായും സന്ദര്‍ശകസൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്‌സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ എല്ലാ പോലിസ് ഓഫിസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലെ യൂസര്‍നെയിമും പാസ് വേഡും നല്‍കി പ്രവേശിക്കാം. സ്‌റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ പോലിസ് ഉദ്യോഗസ്ഥര്‍ ആണ് പുതിയ വെബ്‌സൈറ്റ് നിര്‍മിച്ച് പരിപാലിക്കുന്നത്. വെബ്‌സൈറ്റില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it