Latest News

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പുതിയ കൊവിഡ് 19 വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു

കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പുതിയ കൊവിഡ് 19 വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു
X

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പുതിയ കൊവിഡ് 19 വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഓക്‌സിജന്‍ സൗകര്യങ്ങളോടു കൂടിയ 25 ബെഡ്ഡുകളുള്ള വാര്‍ഡാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ധര്‍മ്മഗിരി ആശുപത്രിയില്‍ 80 ബെഡ്ഡും ബസേലിയോസ് ആശുപത്രിയില്‍ 60 ബെഡ്ഡും കൊവിഡ് രോഗികള്‍ക്ക് മാത്രമായി മാറ്റിവച്ചിട്ടുണ്ട്.

കോതമംഗലം മാര്‍ തോമ ചെറിയ പളളിയുടെ പാരീഷ് ഹാളില്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സി എഫ് എല്‍ റ്റി സിയില്‍ 75 രോഗികളെ വരെ ചികിത്സിക്കുന്നതിനുള്ള സൗകര്യമുണ്ട്. താലൂക്കിലെ മറ്റ് സി എഫ് എല്‍ റ്റി സികള്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോഴും നഗരസഭയുടെ സി എഫ് എല്‍ റ്റി സി പ്രവര്‍ത്തനം തുടര്‍ന്നു വരുന്നതാണ്. രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ സംവിധാനം കൂടി സജ്ജമാക്കുന്നതിന് വേണ്ട നടപടികള്‍ നഗരസഭ സ്വീകരിച്ചിട്ടുണ്ട്.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍,ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എന്‍ യു അഞ്ജലി എന്നിവര്‍ വാര്‍ഡ് സജ്ജീകരണത്തിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it