Latest News

പശുക്കള്‍ പറമ്പില്‍ കയറിയെന്നാരോപിച്ച് ആദിവാസി ദമ്പതികള്‍ക്കു നേരെ അയല്‍വാസി വെടിയുതിര്‍ത്തു

പശുക്കള്‍ പറമ്പില്‍ കയറിയെന്നാരോപിച്ച് ആദിവാസി ദമ്പതികള്‍ക്കു നേരെ അയല്‍വാസി വെടിയുതിര്‍ത്തു
X

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ അയല്‍വാസി വെടിവച്ചു. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയപ്പോള്‍ ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്കു നേരെ അയല്‍വാസി വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുവരും നല്‍കിയ പരാതിയില്‍ പാടവയല്‍ പഴത്തോട്ടം സ്വദേശി ഈശ്വരനെ (60) അഗളി പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറച്ചു കാലമായി ഈശ്വരന്റെ സ്ഥലത്തേക്ക് അയല്‍വാസിയായ ചെല്ലിയുടെ കന്നുകാലികള്‍ കയറുന്നതിനെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഇതാവര്‍ത്തിച്ചപ്പോള്‍ ഈശ്വരന്‍ കയ്യിലുള്ള എയര്‍ ഗണ്‍ ഉപയോഗിച്ച് മൂന്ന് വട്ടം വെടിയുതിര്‍ക്കുകയായിരുന്നു.

ഓടിമാറിയതിനാലാണ് ചെല്ലിയും നഞ്ചനും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയോടെ തോക്ക് കണ്ടെത്തുകയും ഈശ്വരന്റെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എസ് ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it