Latest News

എന്‍സിപി നേതാവ് അജിത് പവാറിന്റെ മരണം; എന്‍സിപി വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് രോഹിത് പവാര്‍

എന്‍സിപി നേതാവ് അജിത് പവാറിന്റെ മരണം; എന്‍സിപി വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് രോഹിത് പവാര്‍
X

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ അനന്തരവനും മുന്‍ എന്‍സിപി-എസ്പി നേതാവുമായ രോഹിത് പവാര്‍ ഫെബ്രുവരി 10 ന് ബാരാമതി വിമാനാപകടത്തെക്കുറിച്ച് വിശദമായ കാര്യങ്ങള്‍ പങ്കുവയ്ക്കും. ബാരാമതിയിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പവാര്‍ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തില്‍ അന്തരിച്ച നേതാവ് അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ആഗ്രഹം അജിത് പവാര്‍ പ്രകടിപ്പിച്ചതായും ലയനത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബാരാമതിയില്‍ മാധ്യമങ്ങളോട് സംസാരിച്ച എംഎല്‍എ രോഹിത് പവാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it