Latest News

നാഷനല്‍ സര്‍വീസ് സ്‌കീം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

നാഷനല്‍ സര്‍വീസ് സ്‌കീം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
X

കോഴിക്കോട്: വിഎച്ച്എസ്ഇ വിഭാഗത്തിന്റെ നാഷനല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തന മികവിനുള്ള 202122 അധ്യയന വര്‍ഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 മുതല്‍ 2022 വരെയുള്ള മൂന്നുവര്‍ഷ കാലയളവിലെ പ്രവര്‍ത്തന മികവ് കണക്കിലെടുത്താണ് മികച്ച സ്‌കൂള്‍ യൂനിറ്റുകള്‍ക്കും പ്രോഗ്രാം ഓഫിസര്‍മാര്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാരം നിര്‍ണയിക്കപ്പട്ടത്. സപ്തംബര്‍ 24ന് എന്‍എസ്എസ് ദിനത്തില്‍ നടക്കുന്ന സംസ്ഥാന മീറ്റില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനതലത്തില്‍ ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, ബിപി അങ്ങാടി, തിരൂര്‍, മലപ്പുറം, ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് നടക്കാവ്, കോഴിക്കോട് എന്നിവയാണ് മികച്ച യൂനിറ്റുകള്‍.

മികച്ച പ്രോഗ്രാം ഓഫിസര്‍മാരായി സില്ലിയത്ത് കെ (ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് ബിപി അങ്ങാടി, തിരൂര്‍ മലപ്പുറം), സൗഭാഗ്യ ലക്ഷ്മി എം കെ (ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് നടക്കാവ്, കോഴിക്കോട്) എന്നിവരും മികച്ച വോളണ്ടിയര്‍മാരായി ബി എസ് വേദ (ഗവ. വിഎച്ച്എസ്എസ് ബാലുശ്ശേരി, കോഴിക്കോട്), നിയാസ് നൗഫല്‍ (ഗവ. വിഎച്ച്എസ്എസ് തട്ടക്കുഴ, ഇടുക്കി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതലത്തിലെ മികച്ച യൂനിറ്റുകള്‍ ഗവ. വിഎച്ച്എസ്എസ് വീരണക്കാവ് (തിരുവനന്തപുരം), കെപിഎസ്പിഎം വിഎച്ച്എസ്എസ് ഈസ്റ്റ് കല്ലട (കൊല്ലം), ഗവ. വിഎച്ച്എസ്എസ് (പത്തനംതിട്ട), നടുവട്ടം വിഎച്ച്എസ്എസ് (ആലപ്പുഴ), വിഎച്ച്എസ്എസ് ഇരുമ്പനം (എറണാകുളം), പിഎംഎസ്എ വിഎച്ച്എസ്എസ് ചാപ്പനങ്ങാടി (മലപ്പുറം), ഗവ. വിഎച്ച്എസ്എസ് ബാലുശ്ശേരി (കോഴിക്കോട്), ഗവ. സര്‍വജന വിഎച്ച്എസ്എസ് സുല്‍ത്താന്‍ ബത്തേരി (വയനാട്), ഗവ. വിഎച്ച്എസ്എസ് എടയന്നൂര്‍ (കണ്ണൂര്‍), ഗവ. വിഎച്ച്എസ്എസ് ഇരിയണ്ണി (കാസര്‍കോട്) എന്നിവയാണ്.

Next Story

RELATED STORIES

Share it