Latest News

നാരദ ഒളികാമറ ഓപറേഷന്‍: തൃണമൂല്‍ നേതാക്കളായ രണ്ട് മന്ത്രിമാരും ഒരു എംഎല്‍എയും സിബിഐ കസ്റ്റഡിയില്‍

നാരദ ഒളികാമറ ഓപറേഷന്‍: തൃണമൂല്‍ നേതാക്കളായ രണ്ട് മന്ത്രിമാരും ഒരു എംഎല്‍എയും സിബിഐ കസ്റ്റഡിയില്‍
X

കൊല്‍ക്കത്ത: നാരദ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ട നാരദ ഒളികാമറ ഓപറേഷനുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാക്കളായ രണ്ട് മന്ത്രിമാരെയും ഒരു എംഎല്‍എയെയും സിബിഐ കസ്റ്റഡിയിലെടുത്തു. മന്ത്രിമാരായ ഫിര്‍ഹദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര എന്നിവരെയാണ് സിബിഐയുടെ കൊല്‍ക്കത്ത ഓഫിസിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

മുന്‍ കൊല്‍ക്കൊത്ത മേയര്‍ സൊവന്‍ ചാറ്റര്‍ജിയെയും വിളിച്ചുവരുത്തിയിട്ടുണ്ട്.

ഫിര്‍ഹദിനെയും സുബ്രത മുഖര്‍ജിയെയും മദന്‍ മിത്രയും സൊവന്‍ ചാറ്റര്‍ജിയെയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സുഗ്ദീപ് ധന്‍ഖര്‍ അനുമതി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ രാജ്ഭവന് കൈമാറിയിരുന്നു. കസ്റ്റഡിയിലെടുത്തവര്‍ കുറ്റകൃത്യം നടക്കുന്ന സമയത്ത് ബംഗാളിലെ മന്ത്രിമാരായിരുന്നു.

2014ലാണ് മാത്യു സാമുവലിന്റെ നാരദ ചാനല്‍ ഒളി കാമറ ഓപറേഷനിലൂടെ തൃണമൂല്‍ നേതാക്കളെ കുടുക്കിയത്. നേതാക്കള്‍ പണം കൈപ്പറ്റുന്നതായിരുന്നു വീഡിയോ. ദ്യശ്യങ്ങളില്‍ ഒരു പോലിസുകാരനും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it