Latest News

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി എൻ. ചന്ദ്രൻ ചുമതലയേറ്റു

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി എൻ. ചന്ദ്രൻ ചുമതലയേറ്റു
X

തൃശ്ശൂർ: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി എൻ. ചന്ദ്രൻ ചുമതലയേറ്റു. തൃശ്ശൂർ അയ്യന്തോളിലുള്ള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആസ്ഥാന ഓഫീസിലെത്തിയ അദ്ദേഹത്തെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബോർഡ് അംഗം സി.ബി. ദേവദർശൻ, മുൻ ബോർഡ് മെമ്പർമാരായ എ. പത്മനാഭൻ, എൻ.ആർ. ബാലൻ എന്നിവർ ആശംസകൾ നേർന്നു. ശേഷം ചെയർമാൻ ജീവനക്കാരുമായി ചർച്ചനടത്തി.

Next Story

RELATED STORIES

Share it