- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്റെ കേരളം – സര്‍ക്കാര്‍ സേവനങ്ങള്‍ തത്സമയം സൗജന്യമായി; പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സ്റ്റാളുകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രധാന ആകര്‍ഷണമാകാനൊരുങ്ങുകയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കുന്ന സേവന സ്റ്റാളുകള്‍. പതിനഞ്ചോളം വകുപ്പുകളാണ് പൊതുജനങ്ങള്‍ക്ക് സൗജന്യമായും വേഗത്തിലും തത്സമയ സേവനങ്ങള്‍ നല്‍കുന്നത്. ഇതിനായി ഇരുപതോളം ശീതീകരിച്ച സ്റ്റാളുകളുണ്ടാകും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെ മേളയിലെത്തുന്നവര്‍ക്ക് തടസം കൂടാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി.
പുതിയ ആധാര്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കല്‍, ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര്,മൊബൈല്‍ നമ്പര്‍ എന്നിവ തിരുത്തല്‍, കുട്ടികള്‍ക്കുള്ള ആധാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായി മേളയിലെ അക്ഷയ സെന്ററില്‍ ലഭ്യമാകും. ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകളില്‍ യുണീക്ക് ഹെല്‍ത്ത് ഐ.ഡി ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്കുള്ള രജിസ്‌ട്രേഷന്‍, കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റു തിരുത്തല്‍ തുടങ്ങിയ സേവനങ്ങളുമുണ്ടാകും. ഇതിന് പുറമെ റേഷന്‍ കാര്‍ഡ് സംബന്ധമായ സേവനങ്ങള്‍, കെ.എസ്.ഇ.ബിയുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിക്ക് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍, പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരുചേര്‍ക്കല്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍, അനെര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍, കൃഷി വകുപ്പിന്റെ മൊബൈല്‍ യൂണിറ്റ് വഴി മണ്ണ് പരിശോധന, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈല്‍ യൂണിറ്റില്‍ വെള്ളം, പാല്‍, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഗുണമേന്‍മ പരിശോധിക്കാനുള്ള അവസരം എന്നിവയും ഒരു കുടക്കീഴില്‍ ലഭ്യമാകും.
കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, കൊവിഡ് ധനസഹായത്തിനുള്ള അപേക്ഷ എന്നിവ സമര്‍പ്പിക്കാനും അപേക്ഷകളുടെ തല്‍സ്ഥിതി അറിയുവാനും റവന്യൂ വകുപ്പിന്റെ സ്റ്റാളുകളില്‍ സൗകര്യമുണ്ട്. റവന്യൂ വകുപ്പിന്റെ മറ്റ് നിരവധി സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















