Latest News

മുസിരിസില്‍ ഇനി 'സ്റ്റാര്‍സ് ആന്റ് വേവ്‌സും ' 'സമ്മര്‍ ക്രൂയിസ് ബോട്ട് പാക്കേജും'

മുസിരിസില്‍ ഇനി സ്റ്റാര്‍സ് ആന്റ് വേവ്‌സും  സമ്മര്‍ ക്രൂയിസ് ബോട്ട് പാക്കേജും
X

കൊടുങ്ങല്ലൂര്‍: കായല്‍വിനോദ സഞ്ചാരം പുതിയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെയും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെയും ഭാഗമായി മുസിരിസ് പൈതൃക പദ്ധതി ബാക്‌വാട്ടര്‍ ബോട്ട് ക്രൂയിസ്, ബീച്ച് ടെന്റ് നൈറ്റ് ക്യാമ്പ് പാക്കേജുകള്‍ ആരംഭിച്ചു. കോട്ടപ്പുറം ഫോര്‍ട്ട് കൊച്ചി 'സമ്മര്‍ ക്രൂയിസ് ബോട്ട് പാക്കേജും' ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ അനുഭവവേദ്യമാക്കുന്നതിനായി അഴീക്കോട് മുസിരിസ് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ ടെന്റുകളില്‍ രാത്രി താമസസൗകര്യം നല്‍കുന്ന 'സ്റ്റാര്‍സ് ആന്‍ഡ് വേവ്‌സ്' നൈറ്റ് ടെന്റ് പാക്കേജുമാണ് ആരംഭിച്ചത്.

അവധിക്കാലം ആരംഭിക്കുന്നതോടെ കോട്ടപ്പുറം മുസിരിസ് വാട്ടര്‍ ഫ്രണ്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ഏകദിന വിനോദസഞ്ചാര ബോട്ട് സര്‍വീസാണ് ആരംഭിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തു നിന്ന് ആരംഭിച്ച് ചെറായി, പള്ളിപ്പുറം, അഴീക്കോട്, ഞാറക്കല്‍ , വൈപ്പിന്‍ , പുതുവൈപ്പ് എല്‍ എന്‍ ജി ടെര്‍മിനല്‍, വല്ലാര്‍പ്പാടം കണ്ടൈനര്‍ ടെര്‍മിനല്‍, ബോള്‍ഗാട്ടി വഴി ആദ്യ പോയിന്റ് ആയ മട്ടാഞ്ചേരിയില്‍ ഇറങ്ങും. ഡച്ച് പാലസ്, ജൂത സിനഗോഗ് തുടങ്ങിയവ കണ്ടശേഷം വീണ്ടും ബോട്ടില്‍ തന്നെ യാത്ര ചെയ്ത് ഫോര്‍ട്ട് കൊച്ചിയിലെത്തി ഉച്ചയൂണ് കഴിച്ചു ബീച്ച് സന്ദര്‍ശിച്ചു തിരിച്ചു മടങ്ങുന്നതാണ് പാക്കേജ്. കൂടാതെ പറവൂര്‍ തട്ടുകടവ് മുസിരിസ് ജെട്ടിയില്‍ നിന്നും സായാഹ്നങ്ങളില്‍ ഹവര്‍ലി ട്രിപ്പുകളായ 'സണ്‍ റേയ്‌സ് ഈവനിംഗ് ക്രൂയിസും' ആരംഭിച്ചിട്ടുണ്ടെന്ന് മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് അറിയിച്ചു.

അഴീക്കോട് മുസിരിസ് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ സൂര്യാസ്തമയം ആസ്വദിച്ചു കൊണ്ട് ചൂണ്ടയിടല്‍, ചീനവലയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നേരില്‍ കണ്ടറിഞ്ഞുള്ള രാത്രി ഭക്ഷണവും, സംഗീതവും, ക്യാമ്പ് ഫയര്‍ തുടങ്ങിയവ ആസ്വദിക്കാം. ശേഷം ടെന്റുകളില്‍ താമസിച്ചു പിറ്റേ ദിവസം സൂര്യോദയവും കണ്ടു മടങ്ങുന്ന രീതിയിലാണ് അഴീക്കോട് മുസിരിസ് മുനക്കല്‍ ഡോള്‍ഫിന്‍ ബീച്ചില്‍ നൈറ്റ് ടെന്റ് ക്യാമ്പ് പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നതെന്നു മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സബിന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സമ്മര്‍ ബോട്ട് ക്രൂയിസ് 859298872. ബീച്ച് ടെന്റ് നയ്റ്റ് ക്യാമ്പ് 9037252480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it