Latest News

മുട്ടില്‍ മരം കൊള്ള; ഒപ്പം നിന്ന് ഫോട്ടോ എടുത്ത കാരണത്താല്‍ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

മുട്ടില്‍ മരം കൊള്ള; ഒപ്പം നിന്ന് ഫോട്ടോ എടുത്ത കാരണത്താല്‍ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
X

തിരുവന്തപുരം: മുട്ടില്‍ മരം കൊള്ള കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണെന്നും ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താല്‍, കുറ്റം ചെയ്ത ആര്‍ക്കും സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. മുട്ടില്‍ മരം കൊള്ള കേസുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


' എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താല്‍ കുറ്റം ചെയ്തയാള്‍ക്ക് അന്വേഷണത്തില്‍ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവര്‍ത്തകനെ സംരക്ഷിക്കില്ല. അയാള്‍ ആ ദിവസം വീട്ടില്‍ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടര്‍ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള് പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്'. മുഖ്യമന്ത്രി പറഞ്ഞു.




Next Story

RELATED STORIES

Share it