Latest News

കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമില്‍ മുസ്‌ലിം കൂട്ടക്കൊല; മലപ്പുറത്ത് പ്രതിഷേധ സംഗമം നടന്നു

കുടിയൊഴിപ്പിക്കലിന്റെ പേരില്‍ അസമില്‍ മുസ്‌ലിം കൂട്ടക്കൊല; മലപ്പുറത്ത് പ്രതിഷേധ സംഗമം നടന്നു
X

മലപ്പുറം: കുടിയൊഴിപ്പിക്കലിന്റെ പേരില്‍ മുസ്‌ലിം കൂട്ടക്കൊല നടത്തിയ അസം പോലിസിന്റെ സംഘപരിവാര്‍ വിധേയത്വത്തിനെതിരെ കാംപസ് ഫ്രണ്ട് മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

മലപ്പുറം കുന്നുമ്മലില്‍ വെച്ച് നടത്തിയ പരിപാടി ജില്ലാ പ്രസിഡന്റ് അര്‍ഷഖ് ശര്‍ബാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് അസമില്‍ നടന്നത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ക്ക് നേരെ പോലിസ് യാതൊരു മുന്നറിയിപ്പുമില്ലാതെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റു വീണയാളെപോലും പോലിസും സംഘപരിവാര്‍ അനുഭാവിയായ ഫോട്ടോഗ്രാഫറും വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് ഹിന്ദുത്വ ഭരണകൂടം വളര്‍ത്തുന്ന മുസ് ലിം വിദ്വേഷത്തിന്റെ പ്രകടമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ട്രഷറര്‍ യൂനുസ് വെന്തൊടി, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ അക്ബര്‍ മോങ്ങം, നിസാം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it