Latest News

മുസ് ലിം ലീഗ് നേതാവ് ഇ പി കമറുദ്ദീന്‍ അന്തരിച്ചു

മുസ് ലിം ലീഗ് നേതാവ് ഇ പി കമറുദ്ദീന്‍ അന്തരിച്ചു
X

കുന്നംകുളം: മുസ് ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും കുന്നംകുളം നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഇ പി കമറുദ്ദീന്‍(68)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ആറരയ്ക്കായിരുന്നു അന്ത്യം. തൃശൂര്‍ റോഡിലെ വസതിയില്‍ എത്തിക്കുന്ന മൃതദ്ദേഹം ഉച്ചയ്ക്കു ശേഷം ട്രഷറി റോഡിലുള്ള ജുമാമസ്ജിദില്‍ പൊതുദര്‍ശനത്തിനായി വെയ്ക്കും.

Next Story

RELATED STORIES

Share it