Latest News

ശ്രാവണ പൗര്‍ണിമ സീസണ്‍-2 16ന് തുടങ്ങും

16ന് രാവിലെ 9.30ന് ഗാനാലാപന മത്സരം ആരംഭിക്കും. 17 ന് വൈകിട്ട് 5.30ന് പിന്നണി ഗായകന്‍ സതീഷ് ബാബുവിനെ ആദരിക്കും.

ശ്രാവണ പൗര്‍ണിമ സീസണ്‍-2 16ന് തുടങ്ങും
X

കോഴിക്കോട്: തപോവനം മെലഡീസ് മ്യൂസിക് ക്ലബിന്റെ സംഗീത പരിപാടിയായ ശ്രാവണ പൗര്‍ണിമ സീസണ്‍-2 ടൗണ്‍ഹാളില്‍ വച്ച് 16, 17 തീയതികളില്‍ നടക്കും. 16ന് രാവിലെ 9.30ന് ഗാനാലാപന മത്സരം ആരംഭിക്കും. 17 ന് വൈകിട്ട് 5.30ന് പിന്നണി ഗായകന്‍ സതീഷ് ബാബുവിനെ ആദരിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, എം കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കും. 6.30ന് ക്ലബിലെ അംഗങ്ങളുടെ മധുര ഗീതങ്ങള്‍ പരിപാടിയും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്‍വീനര്‍ ലേഖ കോറോത്ത്, രാജേന്ദ്രന്‍, നന്ദകുമാര്‍, ഷീബ പ്രേമാനന്ദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it