Latest News

ചികില്‍സയുടെ മറവില്‍ കൊലപാതകം; അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍

ചികില്‍സയുടെ മറവില്‍ കൊലപാതകം; അനസ്‌തേഷ്യ കുത്തിവെച്ച് ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍
X

ബെംഗളൂരു: ചികില്‍സയുടെ പേരില്‍ അനസ്‌തേഷ്യ ഉപയോഗിച്ച് ഭാര്യയെ കൊലപ്പടുത്തി ഡോക്ടര്‍. ഉഡുപ്പി മണിപ്പാല്‍ സ്വദേശിയും സര്‍ജനുമായ ഡോ. മഹേന്ദ്ര റെഡ്ഡി (31)യാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും ത്വക്ക് രോഗ വിദഗ്ധയുമായ ഡോ. കൃതിക റെഡ്ഡി (28)യെയാണ് അനസ്‌തേഷ്യ മരുന്ന് അമിതമായി നല്‍കി കൊലപ്പെടുത്തിയത്.

ഒരുവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൃതികയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാര്യം വിവാഹത്തിന് മുന്‍പ് കുടുംബം മറച്ചുവെച്ചിരുന്നു. ഇതു വെളിപ്പെടുത്താത്തതില്‍ മഹേന്ദ്ര അസ്വസ്ഥനായിരുന്നു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഏപ്രില്‍ 21ന് കൃതികയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് മഹേന്ദ്ര മരുന്ന് നല്‍കി. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന അനസ്‌തേഷ്യയാണ് അമിത അളവില്‍ കുത്തിവച്ചത്. തുടര്‍ന്ന് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് അയച്ചെങ്കിലും അന്നു രാത്രിയോടെ മഹേന്ദ്ര അവിടെത്തുകയും വീണ്ടും മരുന്ന് കുത്തിവയ്ക്കുകയും ചെയ്തു.

കുത്തിവയ്പ്പ് നല്‍കിയ ഭാഗത്ത് വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും ഭര്‍ത്താവ് ആശ്വസിപ്പിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ കൃതികയെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തിയതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അനസ്‌തേഷ്യ മരുന്നിന്റെ അമിത അളവ് ശരീരത്തില്‍ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. തുടര്‍ന്ന് കൃതികയുടെ കുടുംബം നല്‍കിയ പരാതിയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലില്‍ മഹേന്ദ്ര കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it