Latest News

മകളെ വിവാഹം ചെയ്ത് കൊടുത്തില്ല, പിതാവിനെ കുത്തിക്കൊന്നു

മകളെ വിവാഹം ചെയ്ത് കൊടുത്തില്ല, പിതാവിനെ കുത്തിക്കൊന്നു
X

തിരുവനന്തപുരം: മംഗലപുരത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തത്തിന്റെ പേരില്‍ പിതാവിനെ കുത്തിക്കൊന്നു. തോന്നയ്ക്കല്‍ പാട്ടത്തിന്‍കര സ്വദേശി താഹ (67) യാണ് മരിച്ചത്. സമീപവാസിയായ റാഷിദ് ആണ് താഹയെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. അയല്‍വാസിയായ റാഷിദ് താഹയുടെ വീട്ടിലെത്തുകയും തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. വാക്കേറ്റം രൂക്ഷമായപ്പോള്‍ റാഷിദ് കത്തിയെടുത്ത് താഹയുടെ വയറ്റില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹജ്ജിന് പോകാനിരിക്കെയാണ് താഹയുടെ മരണം.

പ്രതി റാഷിദിനെ പോലിസ് അറസ്റ്റ് ചെയ്തു. മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതാണ് കൊലപാതകം ചെയ്യാനുള്ള കാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it