മണല്‍ ലോറിയിടിച്ച് തഹസില്‍ദാറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിയെ 15 വര്‍ഷത്തിന് ശേഷം പിടികൂടി
BY APH26 Aug 2022 1:46 PM GMT

X
APH26 Aug 2022 1:46 PM GMT
അരീക്കോട്: മണല്‍ ലോറിയിടിച്ച് തഹസില്‍ദാറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പതിനഞ്ച് വര്‍ഷത്തിന് ശേഷം അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഉണ്ണിക്കുളം പെരിങ്ങളം പൂളത്ത്കണ്ടി നൗഫലാണ് അറസ്റ്റിലായത്. ചാലിയാറില്‍ നിന്നും മണല്‍ ലോറിയില്‍ കടത്തവെ ഏറനാട് തഹസില്‍ദാറായിരുന്ന ഗോപാലകൃഷ്‌ണെ പത്തനാപുരത്ത് വെച്ച് പരിശോധനക്കിടയില്‍ ഇടിച്ച് വീഴ്ത്തി കടന്ന് കളയുകയായിരുന്നു. പല തവണ പ്രതിയെ പിടികൂടാന്‍ പോലിസ് ശ്രമിച്ചിരുന്നുവെങ്കിലും ഒളിവിലായതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കൊണ്ടോട്ടി ഡിവൈഎസ്പി അഷ്‌റഫിന്റെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ ടീമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല് ...
22 Sep 2023 6:26 AM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT