വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ നടനെതിരേ കേസ്
മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയില്‍ നടനെതിരേ പോലിസ് കേസെടുത്തു. 2017ല്‍ ഒരു ഷൂട്ടിനിടെ പരിചയപ്പെട്ട നടനും മോഡലുമായ 34കാരന്‍ താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് കേസ്.
പ്രണയത്തിലായ ശേഷം തന്നോട് മറ്റ് നടന്മാരോടൊപ്പം അഭിനയിക്കരുതെന്നും സുഹൃത്തുക്കളോട് സൗഹൃദം അവസാനിപ്പിക്കണമെന്നും നടന്‍ ആവശ്യപ്പെട്ടതായും നടിയുടെ പരാതിയിലുണ്ട്. ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിയാണ് നടി. ഇവര്‍ നടനെ കാണാന്‍ ഇടക്കിടെ ഡല്‍ഹിയില്‍നിന്ന്
മുംബൈയിലേക്ക് എത്തിയിരുന്നു. നടിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2) (ി), 323, 504,506 വകുപ്പുകള്‍ പ്രകാരം മുംബൈ പോലിസ് കേസെടുത്തു. നടന്‍ ഇപ്പോള്‍ മുംബൈയിലില്ലെന്നും അദ്ദേഹത്തിനായി തിരച്ചില്‍ നടത്തുകയാണെന്നും പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.
RELATED STORIES
ആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTമഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള അവസരമൊരുക്കണം; കെ ബി...
20 May 2023 11:00 AM GMTകോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു
19 May 2023 5:10 AM GMTസുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; അഞ്ച് പേര് പിടിയില്‍
11 May 2023 4:20 AM GMTകൊടൈക്കനാലില്‍ നിന്നു മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിടിച്ച് രണ്ട്...
27 April 2023 4:03 AM GMTഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് അന്തരിച്ചു
24 April 2023 7:57 AM GMT