Big stories

കെപിസിസി നേതൃത്വത്തിലിരുന്ന് മുല്ലപ്പള്ളി ബിജെപിക്കു വേണ്ടി പണിയെടുക്കുന്നു: എസ്ഡിപിഐ

കെപിസിസി നേതൃത്വത്തിലിരുന്ന് മുല്ലപ്പള്ളി ബിജെപിക്കു വേണ്ടി പണിയെടുക്കുന്നു: എസ്ഡിപിഐ
X

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. കെ സുരേന്ദ്രന്റെ നിയമസഭാ പ്രവേശനം തടയുന്നതിനാണ് എസ്ഡിപിഐ മഞ്ചേശ്വരത്ത് യുഡിഎഫ് പ്രതിനിധിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത്. രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന സംഘപരിവാര ഫാഷിസം സംസ്ഥാന നിയമസഭയിലെത്തുന്നത് കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് പാര്‍ട്ടി തീരുമാനത്തിനു പിന്നില്‍. എസ്ഡിപിഐയുടെ വിഷയത്തില്‍ കെ സുരേന്ദ്രനും മുല്ലപ്പള്ളിയും 'ഒരമ്മ പെറ്റ മക്കളെ പോലെ'യാണ് മറുപടി പറയുന്നത്. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രന്‍ പറയേണ്ട താമസം മുല്ലപ്പള്ളിയിലെ സംഘി മനസ് സടകുടഞ്ഞെണീറ്റിരിക്കുന്നു. കേരളത്തില്‍ താമര വിളയിക്കാനുള്ള ചെളിക്കുണ്ട് നിര്‍മിക്കുന്ന ജോലിയാണ് മുല്ലപ്പള്ളി ചെയ്യുന്നത്. ഇത് സംസ്ഥാനത്തെ മതേതര മനസുകള്‍ തിരിച്ചറിയുന്നുണ്ടെന്ന് മുല്ലപ്പള്ളി മനസിലാക്കണം. മതേതര ചിന്തയും ജനാധിപത്യ ബോധവും അല്‍പ്പമെങ്കിലും അവശേഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുണ്ടെങ്കില്‍ മുല്ലപ്പള്ളിയെ തിരുത്താന്‍ തയ്യാറാവണമെന്നും അബ്ദുല്‍ ഹമീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it