Latest News

മുകുള്‍ റോയിയും ബിജെപി വിടുന്നു?

മുകുള്‍ റോയിയും ബിജെപി വിടുന്നു?
X

ന്യൂഡല്‍ഹി: ബംഗാളില്‍ കാറ്റ് തിരിഞ്ഞുവീശുന്നുവെന്ന് സൂചന. മുന്‍ തൃണമൂല്‍ നേതാവും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്ത മുകുള്‍ റോയി ബിജെപി വിട്ട് തൃണമൂലില്‍ ചേക്കേറിയേക്കുമെന്ന് റിപോര്‍ട്ടുകള്‍ പുറത്തുവന്നു. എന്‍ഡിടിവിയാണ് ഇതുസംബന്ധിച്ച സ്‌കൂപ്പ് പ്രസിദ്ധീകരിച്ചത്.

എന്നാല്‍ മുകുള്‍ റോയി ഇതേ കുറിച്ച് നേരിട്ട് പ്രതികരിക്കാന്‍ തയ്യാറായില്ല. തൃണമൂല്‍ എംപി സൗഗത റോയിയാണ് മുകുള്‍ തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കു പിന്നില്‍.

തൃണമൂലിലേക്ക് പോയ നിരവധി നേതാക്കള്‍ തിരിച്ചുവരുന്നതിനുവേണ്ടി അഭിഷേക് ബാനര്‍ജിയെ സമീപിച്ചിരുന്നു. സമയം വന്നപ്പോള്‍ പാര്‍ട്ടിയെ തങ്ങള്‍ വഞ്ചിച്ചുവെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് മമതയാണ്- സൗഗുത പറഞ്ഞു.

പാര്‍ട്ടി പുറത്തുപോയവരെ രണ്ട് രീതിയിലാണ് കണക്കാക്കുന്നത്. പാര്‍ട്ടിവിട്ട് മമതാ ബാനര്‍ജിയെ പരിഹസിക്കാത്തവരും പാര്‍ട്ടി വിട്ട് മമതാ ബാനര്‍ജിയെ അപമാനിച്ചവരും. ആദ്യ കൂട്ടരെ തിരിച്ചുകൊണ്ടുവരുന്നതില്‍ തെറ്റില്ലെന്നാണ് പാര്‍ട്ടി കരുതുന്നത്.

പുറത്തുപോയ ശേഷം സുവേന്ദു അധികാരി മമതയെക്കുറിച്ച് ആക്ഷേപിച്ച് സംസാരിച്ചിരുന്നെങ്കിലും മുകള്‍ റോയി നിശ്ശബ്ദനായിരുന്നുവെന്ന് സൗഗത പറഞ്ഞു.

മമതയുടെ ഏറ്റവും ശക്തനായ വക്താക്കളിലൊരാളായിരുന്നു മുകുള്‍ റോയി. 2017ല്‍ പാര്‍ട്ടി വിട്ട ഏറ്റവും വലിയ നേതാവും മുകുള്‍ റോയി ആയിരുന്നു.

പില്‍ക്കാലത്ത് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്കിനു പിന്നിലും മുകുള്‍ ആയിരുന്നു.

വിവിധ തലത്തിലുളള നിരവധി നേതാക്കളാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ടത്. അതില്‍ എംഎല്‍എമാരും സംസ്ഥാന, ജില്ലാ നേതാക്കളും ഉള്‍പ്പെടുന്നു.

പിന്നീട് തിരഞ്ഞെടുപ്പിന് പിന്നാലെ തിരിച്ചുവരവിനുള്ള കത്ത് നല്‍കിയവരില്‍ മുന്‍ തൃണമൂല്‍ എംഎല്‍എ ദീപേന്ദു ബിശ്വസ്, സോണാലി ഗുഹ, സര്‍ല മുര്‍മു, അമോല്‍ ആചാര്യ എന്നിവര്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it