Latest News

മുക്കം കഞ്ചാവ് കേസ്: സഹോദരങ്ങള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

മുക്കം കഞ്ചാവ് കേസ്: സഹോദരങ്ങള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ
X

കോഴിക്കോട്: 10 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ സഹോദരങ്ങള്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. പാലക്കാട് സ്വദേശികളായ ചന്ദ്രശേഖരന്‍, സഹോദരി സൂര്യ എന്നിവര്‍ക്കാണ് ശിക്ഷ. 40,000 രൂപ പിഴയും കോടതി വിധിച്ചു.

2020ല്‍ കോഴിക്കോട് മുക്കത്തിനടുത്തുള്ള നീലേശ്വരത്തെ വാടകവീട്ടില്‍ വെച്ചാണ് ഇരുവരെയും മുക്കം പോലിസ് പിടികൂടിയത്. 2024 ജൂലൈ രണ്ടിന് മുത്തേരിയില്‍ വെച്ച് 65 വയസ്സുകാരിയെ ഓട്ടോയില്‍ പീഡിപ്പിക്കുകയും മാല കവരുകയും ചെയ്ത കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭവം.

വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി താമസിച്ചിരുന്ന സ്ഥലം പരിശോധിക്കുന്നതിനിടെയാണ്, സമീപത്തെ മറ്റൊരു വാടകവീട്ടില്‍ പോലിസ് അപ്രതീക്ഷിതമായി എത്തുന്നത്. ഈ വീട്ടില്‍ നിന്നാണ് ചന്ദ്രശേഖരനെയും സൂര്യയെയും 10 കിലോ കഞ്ചാവുമായി പോലിസ് പിടികൂടിയത്.

Next Story

RELATED STORIES

Share it