തൊഴില്‍നിയമങ്ങള്‍ ഇല്ലാതാക്കുന്ന സംസ്ഥാനങ്ങളുടെ നീക്കത്തിനെതിരേ പ്രധാനമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത്

ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കുന്ന ബിജെപി സര്‍ക്കാരുകളുടെ നയത്തിനെതിരേ എളമരം കരീം എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര സര്‍ക്കാരുകള്‍ ലോക്ക് ഡൗണിന്റെ മറപറ്റി തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലമുണ്ടായ നഷ്ടം നികത്താന്‍ തൊഴില്‍നിയമങ്ങളെല്ലാം മറികടന്നുകൊണ്ട് തൊഴിലാളികളുടെ ജോലിസമയം 12 മണിക്കൂറായി വര്‍ധിപ്പിക്കാനും തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന എല്ലാ അവകാശങ്ങളും സംരക്ഷണങ്ങളും ഇല്ലാതാക്കാനുമുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര തുടങ്ങി ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടത്തുന്നത്. മൂന്ന് വര്‍ഷത്തോളം നിലവിലുള്ള മുഴുവന്‍ തൊഴില്‍നിയമങ്ങളും ഇലാതാക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ആലോചിക്കുന്ന ഈ സര്‍ക്കാരുകളുടെ മനുഷ്യത്വരഹിതമായ നിലപാട് പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളെ പിന്തിരിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
RELATED STORIES
പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഹൈദരാബാദില്‍ മണി ഹീസ്റ്റ്...
3 July 2022 11:56 AM GMTപഴയപടക്കുതിരയുടെ നീക്കങ്ങള്‍ എട്ടുനിലയില്‍ പൊട്ടുന്നു; പാര്‍ട്ടിക്കും...
3 July 2022 11:52 AM GMTകോട്ടയം സ്വദേശി റിയാദില്‍ നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMTഇന്ദിരാ ആവാസ് യോജന: ബാക്കിയുള്ള തുക ലൈഫ് മിഷൻ വീടുകൾക്ക്
3 July 2022 11:11 AM GMT