Latest News

മദ്യലഹരിയില്‍ മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അമ്മ മരിച്ചു

സംഭവത്തില്‍ മകന്‍ സജീവനെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

മദ്യലഹരിയില്‍ മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന അമ്മ മരിച്ചു
X

കണ്ണൂര്‍: കണ്ണൂരില്‍ മകന്‍ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അമ്മ മരിച്ചു. കണ്ണൂര്‍ പള്ളിയാന്മൂല വി ശാന്ത(88)ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ സജീവനെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ അമ്മയെ ഉപദ്രവിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിവരം.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ ഉപദ്രവിക്കുകയും കസേരയില്‍ ഇരുന്ന വൃദ്ധയെ കസേരയോടെ എറിയുകയുമായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശാന്തയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it