Latest News

ലോകത്തെ ഏറ്റവും സംതൃപ്തരായ മുസ്‌ലിംകള്‍ ഇന്ത്യയിലെന്ന് ആര്‍എസ്എസ് മേധാവി

ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ലെന്ന മോഹന്‍ ഭാഗവതിന്റെ വെളിപ്പെടുത്തലും അഭിമുഖത്തിലുണ്ട്.

ലോകത്തെ ഏറ്റവും സംതൃപ്തരായ മുസ്‌ലിംകള്‍ ഇന്ത്യയിലെന്ന് ആര്‍എസ്എസ് മേധാവി
X

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സംതൃപ്തരായ മുസ്ലിംകളാണ് ഇന്ത്യയിലെ മുസ്ലിംകളെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. മഹാരാഷ്ട്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വിവേക് എന്ന ഹിന്ദി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ഭഗവത് ഇന്ത്യന്‍ മുസ്‌ലിംകളെ കുറിച്ച് അഭിപ്രായപ്പെട്ടത്.

ഇന്ത്യയോടും അതിന്റെ സംസ്‌കാരത്തോടുമുള്ള ഭക്തി ഉണര്‍ന്ന് പൂര്‍വ്വികരോട് അഭിമാനബോധം സൃഷ്ടിക്കുമ്പോഴെല്ലാം, എല്ലാ മതങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുകയും എല്ലാ മതത്തിലുമുള്ള ആളുകള്‍ ഒരുമിച്ച് നില്‍ക്കുകയും ചെയ്യും. ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ എന്ന് നമ്മുടെ ഭരണഘടന പറഞ്ഞിട്ടില്ലെന്ന മോഹന്‍ ഭാഗവതിന്റെ വെളിപ്പെടുത്തലും അഭിമുഖത്തിലുണ്ട്. അല്ലെങ്കില്‍ ഇവിടെ ഹിന്ദുക്കള്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്നോ, ഇവിടെ താമസിക്കണമെങ്കില്‍ ഹിന്ദുക്കളുടെ പ്രാഥമികത അംഗീകരിക്കണമെന്നോ പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ് മേധാവി
വ്യക്തമാക്കി.

Next Story

RELATED STORIES

Share it