Latest News

കള്ളപ്പണം വെളുപ്പിക്കല്‍: മെഹബൂബ മുഫ്തിക്ക് എതിരെയുള്ള സമന്‍സ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു

രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണെന്നും അവര്‍ പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കല്‍: മെഹബൂബ മുഫ്തിക്ക് എതിരെയുള്ള സമന്‍സ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു
X
ന്യൂഡല്‍ഹി: മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് സ്‌റ്റേ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 50ാം വകുപ്പ് ചുമത്തിയത് ചോദ്യം ചെയ്ത് മെഹബൂബ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീത് സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേസിന്റെ വാദം ഏപ്രില്‍ 16 ലേക്ക് മാറ്റി.


കേസില്‍ ഇഡി പ്രതിയാക്കുമെന്ന് ഭയപ്പെടുന്നുവെന്നും മെഹബൂബ മുഫ്തി ഹരജിയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കരുതല്‍ തടങ്കലില്‍ നിന്ന് മോചിതനായതുമുതല്‍ തന്റെ പരിചയക്കാര്‍ക്കും കുടുംബസുഹൃത്തുക്കള്‍ക്കുമെതിരെ പോലും കേന്ദ്രം ശത്രുതാപരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയെന്നും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണെന്നും അവര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it