മുഹമ്മദ് സലായ്ക്ക് പരിക്ക്; ആഫ്‌ക്കോണില്‍ ഈജിപ്തിന് തിരിച്ചടി
BY FAR19 Jan 2024 5:59 AM GMT
X
FAR19 Jan 2024 5:59 AM GMT
കെയ്‌റോ: ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷണ്‍സില്‍ ഈജിപ്തിന് തിരിച്ചടി. അവരുടെ പ്രധാന താരങ്ങളില്‍ ഒരാളായ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് പരിക്കേറ്റു. ഇന്നലെ ഘാനക്ക് എതിരായ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിന് ഇടയിലാണ് സലായ്ക്ക് പരിക്കേറ്റത്.2-2ന് അവസാനിച്ച മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനം ആണ് സലാ പരിക്കേറ്റ് കളം വിട്ടത്.
മൊ സലാ ഇനി ഗ്രൂപ്പില്‍ അവസാന മത്സരം കളിക്കാന്‍ സാധ്യതയില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ ഈജിപ്ത് ഇപ്പോള്‍ പരുങ്ങലിലാണ്. അവസാന മത്സരത്തില്‍ അവര്‍ കാബി വെര്‍ദെയെ തോല്‍പ്പിക്കേണ്ടി വരും. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിനെയും സലായുടെ പരിക്ക് സാരമായി ബാധിക്കും. താരം എത്ര ദിവസം പുറത്തിരിക്കേണ്ടിവരുമെന്ന് കോച്ച് റുയി വിറ്റോറിയ ഉടന്‍ അറിയിക്കും.
Next Story
RELATED STORIES
സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും
15 May 2024 5:15 PM GMTകരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
15 May 2024 5:11 PM GMTപ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി
15 May 2024 5:08 PM GMTഅഭയക്കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്ഷന് പൂര്‍ണമായി ...
15 May 2024 4:45 PM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍
15 May 2024 4:20 PM GMTസ്ലോവാക്യന്‍ പ്രധാനമന്ത്രിക്കുനേരെ വധശ്രമം; ഗുരുതര പരിക്ക്
15 May 2024 4:12 PM GMT