Latest News

വീണ്ടും 'നുഴഞ്ഞുകയറ്റക്കാരെന്ന' പരാമര്‍ശം നടത്തി മോദി

വീണ്ടും നുഴഞ്ഞുകയറ്റക്കാരെന്ന പരാമര്‍ശം നടത്തി മോദി
X

പട്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസും ആര്‍ജെഡിയും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ജനങ്ങളെ നുണകള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പരഞ്ഞു. അരരിയയിലെ റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദിയുടെ പരാമര്‍ശം. ഭരണമെന്ന പേരില്‍ ഭരിച്ച കാലയളവില്‍ ആര്‍ജെഡി കൊള്ളയടിക്കുകയായിരുന്നെന്നും മോദി കുറ്റപ്പെടുത്തി.

''രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍, നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഒരിക്കല്‍ നിങ്ങളുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും നല്‍കിയ വോട്ടുകള്‍ ബിഹാറിനെ സാമൂഹികനീതിയുടെ നാടാക്കി മാറ്റിയിരുന്നു. എന്നാല്‍, തൊണ്ണൂറുകളായപ്പോള്‍ ആര്‍ജെഡിയുടെ 'ജംഗിള്‍രാജ്' ബിഹാറിനെ ആക്രമിച്ചു. തോക്കുകള്‍, ക്രൂരത, അഴിമതി, ദുര്‍ഭരണം ഇവ ബിഹാറിന്റെ കാലക്കേടുകളായി. നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ ചതച്ചരയ്ക്കപ്പെട്ടു '' മോദി പറഞ്ഞു.

Next Story

RELATED STORIES

Share it